Ongoing News
ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം
വൈസ് ചാന്‍സിലര്‍ ഡോ മോഹനന് കുന്നുമ്മലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
തിരുവനന്തപുരം| ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം. ഗവേണിംഗ് കൗണ്‍സിലിന്റേതാണ് തീരുമാനം. വൈസ് ചാന്‍സിലര്‍ ഡോ മോഹനന് കുന്നുമ്മലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
ക്യാംപസുകളില്‍ പ്രകടനങ്ങള്‍ നടത്തുന്നതിനും യോഗങ്ങള്‍ ചേരുന്നതിനും പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനും കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഇനി സ്ഥാപന മേധാവിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാകും. വ്യവസ്ഥകള്‍ ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി സംഘടനകളുടെ യോഗങ്ങള്‍ ചേരുന്നതിനും സ്ഥാപന മേധാവിയുടെ അനുമതി ആവശ്യമാണ്. ക്യാംപസുകളില്‍ ആയുധങ്ങള്‍ കൊണ്ടുവരുന്നവര്ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
തീരുമാനം വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെയും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ കോളജുകളില്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പുതിയ തീരുമാനത്തിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ഇതിനോടകം അതൃപ്തി അറിയിച്ചിട്ടുണ്ട്.
Content Highlights: The governing council of Kerala University of Health Sciences has restricted political and organisational activities in affiliated colleges following a meeting chaired by Vice-Chancellor Dr Mohanan Kunnummal. Prior approval from institution heads is now mandatory for rallies, meetings, posters, banners, and cultural events, with disciplinary action warned for violations. Student organisations have expressed displeasure over the move.



