Connect with us

Kerala

ധനരാജിന്റെ വീടാക്രമിച്ച കേസ്; രണ്ട് പ്രതികളെ വെറുതെ വിട്ടു

കേസിലെ ഒന്നാം പ്രതിയായ എം വൈശാഖിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

Published

|

Last Updated

കണ്ണൂർ| പയ്യന്നൂരിൽ കൊല്ലപ്പെട്ട സി വി ധനരാജിന്റെ വീടാക്രമിച്ച കേസിൽ രണ്ട് പ്രതികളെക്കൂടി കോടതി വെറുതെ വിട്ടു. ബി ജെ പി പ്രവർത്തകരായ കെ മനൂപ്, സി ഷൈജു എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ ഒന്നാം പ്രതിയായ എം വൈശാഖിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

ധനരാജ് കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപായിരുന്നു വീടിന് നേരെ ആക്രമണമുണ്ടായത്. വീടാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായാണ് വിചാരണ നടന്നത്. ധനരാജ് വധക്കേസിലെ പ്രതികൾ തന്നെയായിരുന്നു വീടാക്രമണ കേസിലും പ്രതികളായിരുന്നത്.

അതേസമയം, എം വൈശാഖ് ധനരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. മറ്റ് രണ്ട് പ്രതികളെയും വീടാക്രമണക്കേസിൽ കോടതി കുറ്റവിമുക്തരാക്കി.

Content Highlights: The Payyannur Judicial First Class Magistrate Court acquitted two more accused, K Manoop and C Shaiju, in the case over attacking the house of murdered CV Dhanaraj. First accused M Vaisakh, who was earlier convicted in Dhanaraj’s murder case, had already been acquitted in the house attack trial. The attack had taken place one month before Dhanaraj was killed.

Latest