Connect with us

Kuwait

കുവൈത്തിൽ 17വയസും 10മാസവും പൂര്‍ത്തിയായ പൗരന്മാര്‍ക്ക് ഇനി ഡ്രൈവിയിംഗ്‌ ലൈസൻസിന് അപേക്ഷിക്കാം

ആഭ്യന്തരമന്ത്രാലയത്തിന്റെ സഹൽ ആപ്പ് വഴിയാണ് ഡ്രൈവിംഗ് ലേണിങ് പെർമിറ്റിന് അപേക്ഷിക്കാൻ ആവുക എന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രസ്താവിച്ചു.

Published

|

Last Updated

കുവൈത്ത് സിറ്റി| കുവൈത്തിൽ 17 വയസ്സും 10 മാസവും പ്രായമായ പൗരന്മാർക്ക് ഡ്രൈവിംഗ് പഠനത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം ലഭ്യമാക്കുന്ന നിയമം നിലവിൽ വന്നു . ആഭ്യന്തരമന്ത്രാലയത്തിന്റെ സഹൽ ആപ്പ് വഴിയാണ് ഡ്രൈവിംഗ് ലേണിങ് പെർമിറ്റിന് അപേക്ഷിക്കാൻ ആവുക എന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രസ്താവിച്ചു.
അപേക്ഷ സമർപ്പിക്കുന്നതിന് സാഹൽ ആപ്പിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങൾ  തെരഞ്ഞെടുക്കുക തുടർന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ ഡ്രൈവിംഗ് ലേണിങ് പെർമിറ്റ് എന്നീ ഓപ്ഷനുകൾ തെരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ പാലിക്കണം.
തുടർന്ന് ലഭിക്കുന്ന പെർമിറ്റ് ഡ്രൈവിംഗ് പരിശീലനത്തിന് മാത്രമാണ് 18 വയസ്സ് പൂർത്തിയായതിനുശേഷം ഡ്രൈവിംഗ് ടെസ്റ്റിനും ഔദ്യോഗിക ലൈസൻസ് അനുവദിക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Content Highlights: Kuwait has enacted a rule allowing citizens aged 17 years and 10 months to apply for a driving learning permit through the Ministry of Interior’s Sahel app. The General Traffic Department stated applicants must select driving license services and driving learning permit options inside the app. The permit covers practice only, with driving tests and official licensing permitted after turning 18.

Latest