Connect with us

National

മണ്ഡല പുനർനിർണയ ബിൽ:സമവായ നീക്കവുമായി കോൺഗ്രസ്, ഖാർഗെയും സോണിയയും ഇന്ന് സ്റ്റാലിനെയും ശരദ് പവാറിനെയും കാണും

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെന്നൈയില്‍ വെച്ചാണ് എം കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച.

Published

|

Last Updated

ന്യൂഡല്‍ഹി| മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെച്ചൊല്ലി പ്രതിപക്ഷ സഖ്യത്തിലുണ്ടായ ഭിന്നതകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരക്കിട്ട നീക്കം. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സഖ്യകക്ഷികളെ അനുനയിപ്പിക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ നേരിട്ടിറങ്ങുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഇന്ന് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായും എന്‍ സി പി (ശരദ് പവാര്‍ വിഭാഗം) നേതാവ് ശരദ് പവാറുമായും ചര്‍ച്ച നടത്തും.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെന്നൈയില്‍ വെച്ചാണ് എം കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച. തുടര്‍ന്ന് രാത്രി എട്ട് മണിക്ക് മുംബൈയില്‍ വെച്ച് ശരദ് പവാറുമായും നേതാക്കള്‍ ചര്‍ച്ച നടത്തും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച ഡി എം കെയുടെയും എന്‍ സി പി (എസ്പി)യുടെയും നിലപാടുകളില്‍ പുനഃപരിശോധന ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത്.

തമിഴ്നാട്ടില്‍ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ഡി എം കെ, കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചത്
അതേസമയം, ശരദ് പവാറിന്റെ എന്‍സിപി (എസ്.പി) പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിയില്‍ തുടരുന്നുണ്ടെങ്കിലും ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്.

Content Highlights: Senior Congress leaders including Mallikarjun Kharge, Sonia Gandhi, and Rahul Gandhi are holding meetings today with DMK chief MK Stalin in Chennai and NCP (SP) leader Sharad Pawar in Mumbai ahead of Monday’s special Parliament session. The outreach aims to urge allies to reconsider backing the Centre’s Delimitation Bill amid alliance friction. Differences in the opposition camp have surfaced as partners weigh their stance on the legislation.

Latest