Connect with us

Ongoing News

കാലടി സര്‍വകലാശാല സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട നിലയില്‍

എം എസ് ഡബ്ല്യു വിദ്യാര്‍ഥി അര്‍ച്ചന എന്ന വിദ്യാര്‍ഥിയുടെ പിതാവ് ശശിയുടെ കടയാണ് അജ്ഞാതര്‍ നശിപ്പിച്ചത്.

Published

|

Last Updated

പെരിങ്ങോട്ടുകുറിശ്ശി | പാലക്കാട്ട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ആരംഭിച്ച കട തീയിട്ട് നശിപ്പിച്ച നിലയില്‍. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സമരത്തില്‍ പങ്കെടുത്ത അര്‍ച്ചന എന്ന വിദ്യാര്‍ഥിയുടെ പിതാവ് ശശിയുടെ കടയാണ് അജ്ഞാതര്‍ നശിപ്പിച്ചത്. കാലടിയിലെ എം എസ് ഡബ്ല്യു വിദ്യാര്‍ഥിയാണ് അര്‍ച്ചന.

രാത്രി 9.10 നു കട പൂട്ടി ശശി പോയ ശേഷമാണ് സംഭവം. ഒമ്പതരയോടെയാണ് കടയ്ക്ക് തീപിടിച്ചതായി നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. ശശി തിരിച്ച് വന്നപ്പോഴേക്കും തീ ആളിപ്പടര്‍ന്നു കഴിഞ്ഞിരുന്നു.

ഒരു ചായക്കട തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടായിരുന്നതിനാല്‍ അതിനുവേണ്ട സാധനങ്ങളെല്ലാം ഈ കടയിലാണ് സൂക്ഷിച്ചുവച്ചിരുന്നത്. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ കടയാണ് അഗ്നിക്കിരയാക്കിയതെന്ന് കുടുംബം പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്.

Content Highlights: A shop belonging to the father of a student who participated in a protest at Kalady Sanskrit University was destroyed in a fire. The incident followed campus agitation and has sparked concern in the local area. Authorities are examining the circumstances behind the blaze.

---- facebook comment plugin here -----

Latest