Kerala
തൃശൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
പള്ളിപ്പുറം ചൂണ്ടയില്‍ മധുവിന്റെയും രാധികയുടെയും മകന്‍ ആദികൃഷ്ണ (15) ആണ് മരിച്ചത്.
തൃശൂര്‍ | അമ്മാടം സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. പള്ളിപ്പുറം ചൂണ്ടയില്‍ മധുവിന്റെയും രാധികയുടെയും മകന്‍ ആദികൃഷ്ണ (15) ആണ് മരിച്ചത്.
ഇന്ന് രാവിലെ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ആദികൃഷ്ണ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സഹോദരി: ആദിലക്ഷ്മി.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ടിന് അമ്മാടം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11.30ന് ലാലൂര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.



