Kerala
മദ്യപിച്ച് കെ എസ് ആര് ടി സി ബസ് ഓടിച്ച സംഭവം; ഡ്രൈവര്‍ക്കും സ്റ്റേഷന് മാസ്റ്റര്‍ക്കും സസ്പെന്ഷന്
സിഎംഡിക്ക് വിശദ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി
തിരുവനന്തപുരം | മദ്യപിച്ച് കെ എസ് ആര് ടി സി ബസ് ഓടിച്ച സംഭവത്തില്‍ ഡ്രൈവറെയും സ്റ്റേഷന് മാസ്റ്ററെയും സസ്പെന്‍ഡ് ചെയ്തു. ബസ് എടുക്കുന്നതിന് മുമ്പ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാത്തതിനാലാണ് സ്റ്റേഷന് മാസ്റ്ററെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സിഎംഡിക്ക് വിശദ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടിയിലേക്ക് കെഎസ്ആര്‍ടിസി കടന്നത്.
ഇന്നലെയാണ് പാലാ-കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ പൂഞ്ഞാര്‍ സ്വദേശി ജോര്‍ജുകുട്ടി ആന്റണി മദ്യപിച്ച ശേഷം ബസ് ഓടിച്ചത്.ബസ് അപകടകരമായ വിധത്തില്‍ സഞ്ചരിച്ചതിന് തുടര്‍ന്ന് യാത്രക്കാര്‍ ഇടപെട്ട് വാഴക്കുളം ഭാഗത്ത് നിര്‍ത്തിക്കുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വാഴക്കുളം പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Content Highlights: KSRTC suspended a driver and station master following a detailed report to the CMD after a drunk driving incident on the Pala-Kozhikode super fast bus. The station master was suspended for failing to check for alcohol before duty. Passengers stopped the bus near Vazhakulam, and police took the driver into custody.




