Saudi Arabia
കിംഗ് ഫഹദ് കോസ്വേയില് പുതിയ ടോള്‍ ഗേറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകും
യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും കോസ്വേ വഴിയുള്ള ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടി
അല്‍ഖോബാര്‍ | സഊദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയുടെ സഊദി ഭാഗത്തുള്ള ടോള്‍ ഗേറ്റുകള്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതായി കോസ്വേ അതോറിറ്റി അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.നവംബര്‍ 30 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതല്‍ പുതിയ ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകും
യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും കോസ്വേ വഴിയുള്ള ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടി. യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗേറ്റുകള്‍ മാറ്റുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.കഴിഞ്ഞ മാസങ്ങളായി നടന്നു വന്നിരുന്ന പുതിയ ടോള്‍ ഗേറ്റ് വികസന പദ്ധതിയുടെ പൂര്‍ത്തീകരണമായാണ് ഈ മാറ്റം വരുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിംഗ് ഫഹദ് കോസ്വേ ട്രാഫിക് വിഭാഗവുമായി സഹകരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ സൗദിയില്‍ നിന്ന് ബഹ്റൈനിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
അറേബ്യന്‍ ഉള്‍ക്കടലിന് കുറുകെ ഏകദേശം 25 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കിംഗ് ഫഹദ് കോസ്വേ സഊദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന പ്രധാന കരമാര്‍ഗ്ഗമാണ്. 1986 നവംബര്‍ 25-നാണ് ഇത് ഔദ്യോഗികമായി തുറന്നുകൊടുത്തത്. 2026 സെപ്റ്റംബര്‍ മുതല്‍ ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക ലൈസന്‍സുള്ള ടാക്സികള്‍ക്ക് കോസ്വേ വഴി യാത്രക്കാരെ കൊണ്ടുപോകാന്‍ സഊദി ഗതാഗത അതോറിറ്റിയും ബഹ്റൈന്‍ ഗതാഗത മന്ത്രാലയവും അനുമതി നല്‍കിയിരുന്നു
Content Highlights: The King Fahd Causeway Authority announced that relocated toll gates on the Saudi side will become operational on Monday, November 30, at 10 AM. The upgrade aims to reduce congestion and smooth cross-border travel between Saudi Arabia and Bahrain. It follows construction adjustments and the September approval for licensed taxis to operate across the causeway.




