National
രാജസ്ഥാന് പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്സ്; നേടിയത് 257 ഉപാധ്യക്ഷ സ്ഥാനങ്ങള്‍
ബി ജെ പി 91ലൊതുങ്ങി.ആര് എല്‍ പി 34 സീറ്റും, ബി എ പി 10 സീറ്റും, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 23 സീറ്റും, സി പി എം മൂന്ന് സീറ്റും നേടി.
ജയ്പുര്‍ | രാജസ്ഥാനിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്സ്. 257 ‘ഉപ-പ്രധാന്’ (ഉപാധ്യക്ഷന്‍) സ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സ് നേടി. ബി ജെ പി 91ലൊതുങ്ങി.
രാജസ്ഥാന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ച ഫലങ്ങള്‍ അനുസരിച്ച്, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര് എല്‍ പി) 34 സീറ്റും, ഭാരത് ആദിവാസി പാര്‍ട്ടി (ബി എ പി) 10 സീറ്റും, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 23 സീറ്റും, സി പി എം മൂന്ന് സീറ്റും നേടി.
രാജസ്ഥാനിലെ 37 ജില്ലകളിലായി വിവിധ പഞ്ചായത്ത് സമിതികളില്‍ 419 ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 418 സീറ്റുകളിലെ ഫലങ്ങളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.
നവംബര്‍ 20-ന് പ്രഖ്യാപിച്ച പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍, പഞ്ചായത്ത് സമിതികളില്‍ 3,701 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. ബി ജെ പിക്ക് കിട്ടിയത് 2,181 സീറ്റാണ്. ജില്ലാ പരിഷത്തുകളില്‍ ഭരണകക്ഷിയായ ബി ജെ പിയുടെ 301 സീറ്റിനെതിരെ കോണ്‍ഗ്രസ്സ് 599 സീറ്റും സ്വന്തമാക്കി.
ജില്ലാ പ്രമുഖ്, പ്രധാന് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ബി ജെ പിയേക്കാള്‍ വ്യക്തമായ മുന്‍തൂക്കം നേടാന്‍ കോണ്‍ഗ്രസ്സിനായി. ഇതോടെ ത്രിതല പഞ്ചായത്തീരാജ് സംവിധാനത്തില്‍ പാര്‍ട്ടി തങ്ങളുടെ സ്ഥാനം കൂടുതല്‍ ഭദ്രമാക്കി. ആകെ 419 പഞ്ചായത്ത് സമിതി പ്രധാന് സ്ഥാനങ്ങളില്‍ 255 എണ്ണം കോണ്‍ഗ്രസ്സ് നേടിയപ്പോള്‍, ബി ജെ പിക്ക് 105 എണ്ണം ലഭിച്ചു. ആര് എല്‍ പി 24 സീറ്റും, സ്വതന്ത്രര്‍ 19 സീറ്റും, ബി എ പി 14 സീറ്റും, സി പി എം രണ്ട് സീറ്റും നേടി.
ത്രിതല പഞ്ചായത്തീരാജ് സംവിധാനത്തില്‍ ബ്ലോക്ക് തലത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്ത് സമിതി. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തങ്ങളില്‍ നിന്ന് തന്നെ പ്രധാന്, ഉപ-പ്രധാന് എന്നിവരെ തിരഞ്ഞെടുക്കുകയാണ് രീതി. നാല് ജില്ലകള്‍ ഒഴികെയുള്ള രാജസ്ഥാനിലെ പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതായും, മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
Content Highlights: A flight from Dhaka to Jeddah had its takeoff aborted after smoke was detected before departure. Prompt action by the pilot prevented a potentially serious incident on the runway. Passengers were safely handled following the aborted takeoff.




