Connect with us

First Gear

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവി തിരിച്ച് വിളിച്ച് ടൊയോട്ട

ചെറിയൊരു തകരാറാണ് വാഹനം തിരിച്ച് വിളിക്കാനുള്ള കാരണം.

Published

|

Last Updated

ന്യൂഡല്‍ഹി| കാര്‍ വിപണിയിലെ ജനപ്രിയ കമ്പനിയാണ് ടൊയോട്ട. ഇപ്പോള്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവി തിരിച്ച് വിളിച്ചിരിക്കുകയാണ് കമ്പനി. ചെറിയൊരു തകരാറാണ് വാഹനം തിരിച്ച് വിളിക്കാനുള്ള കാരണം. വാഹനങ്ങളുടെ ഫ്യുവല്‍ ടാങ്കിലാണ് ഈ തകരാറുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടൊയോട്ട പരസ്യമായിട്ടല്ല കാറുകള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്. ടീംബിഎച്ച്പി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഫ്യുവല്‍ ടാങ്കിലോ ഫ്യുവല്‍ സംവിധാനത്തിലോ ഉള്ള പ്രശ്‌നമാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവിയുടെ ചില മോഡലുകള്‍ തിരിച്ച് വിളിക്കാനുള്ള കാരണം. എത്ര യൂണിറ്റ് വാഹനങ്ങള്‍ക്കാണ് ഈ പ്രശ്‌നം ഉള്ളതെന്നോ ഏത് കാലയളവില്‍ നിര്‍മ്മിച്ചവയാണ് തിരിച്ച് വിളിക്കുന്നത് എന്നോ വ്യക്തമല്ല.

ടീംബിഎച്ച്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവി ഉപഭോക്താവാണ് വാഹനം തിരിച്ചുവിളിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഉപഭോക്താവ് പറയുന്നത്, അടുത്തിടെ ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു. ഫ്യുവല്‍ ടാങ്ക് തകരാറിലായതിനാല്‍ കാര്‍ ഷോറൂമില്‍ എത്തിക്കണം എന്നാണ് കമ്പനി അറിയിച്ചത്. ഇദ്ദേഹം കമ്പനി അറിയിച്ചത് അനുസരിച്ച് വാഹനം ഷോറൂമില്‍ എത്തിക്കുകയും ചെയ്തു.

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവിയുടെ ഫ്യുവല്‍ ട്യൂബ് സെറ്റ് ഗാസ്‌കറ്റും ഫ്യുവല്‍ ടാങ്ക് കുഷ്യനും ഉള്‍പ്പെടെ മുഴുവന്‍ ഫ്യുവല്‍ ടാങ്ക് അസംബ്ലിയും കമ്പനി മാറ്റിസ്ഥാപിച്ചതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാര്യങ്ങളെല്ലാം വാറന്റി പ്രകാരമാണ് ചെയ്തതെന്നും ഉപഭോക്താവ് അറിയിച്ചിട്ടുണ്ട്. എത്ര യൂണിറ്റുകള്‍ തിരിച്ച് വിളിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല.

 

 

 

 

---- facebook comment plugin here -----

Latest