Connect with us

First Gear

എഥനോള്‍ ഇന്ധനത്തില്‍ ഓടുന്ന ലോകത്തിലെ ആദ്യത്തെ കാര്‍ പുറത്തിറക്കി ടൊയോട്ട

രാജ്യത്തെ ശുദ്ധ ഇന്ധന ഉപയോഗം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസര്‍ക്കാർ പദ്ധതിയുടെ ഭാഗമായാണ് എഥനോൾ കാർ പുറത്തിറക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | പൂര്‍ണമായും എഥനോള്‍ ഇന്ധനത്തില്‍ ഓടുന്ന ലോകത്തിലെ ആദ്യത്തെ കാര്‍ പുറത്തിറക്കി ടൊയോട്ട. ടൊയോട്ട ഇന്നോവയുടെ എഥനോൾ പതിപ്പ് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയത്. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ ശുദ്ധ ഇന്ധന ഉപയോഗം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസര്‍ക്കാർ പദ്ധതിയുടെ ഭാഗമായാണ് എഥനോൾ കാർ പുറത്തിറക്കിയത്. ലോകത്തിലെ ആദ്യത്തെ ബി എസ് 6 ( സ്‌റ്റേജ് -2) ഇലക്ട്രിക് ഫ്‌ളെക്‌സ് വാഹനമാണിത്. ഇലക്ട്രിക് മോഡിലും ഈ കാർ ഓടിക്കാനാകും.

ഒന്നില്‍ കൂടുതല്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെയാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ വെഹിക്കിള്‍ ( എഫ് എഫ് വി) എന്നു വിളിക്കുന്നത്. ഇ- 85 എന്നറിയപ്പെടുന്ന ഇവയിൽ 85 ശതമാനം എഥനോളും 15 ശതമാനം പെട്രോള്‍, ഡീസല്‍ ഇന്ധനവുമാണ് ഉപയോഗിക്കുക. എന്നാല്‍ ടൊയോട്ട ഹൈക്രോസ് ഇന്നോവ ഇ-100 വിഭാഗത്തില്‍പ്പെടുന്നതാണ്. അതായത് നൂറ് ശതമാനവും എഥനോൾ ഇന്ധനത്തിൽ പ്രവർത്തിക്കുന്നത്.

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അത്ര മൈലേജ് എഥനോൾ ഉപയോഗിക്കുമ്പോൾ ലഭിക്കില്ല എന്നതാണ് ഇതിന്റെ ന്യൂനത.

---- facebook comment plugin here -----

Latest