Connect with us

Infotainment

കൂടുതല്‍ ഫീച്ചറുകളുമായി ടൊയോട്ട ഗ്ലാന്‍സ ഫെയ്സ് ലിഫ്റ്റ്

2022 ടൊയോട്ട ഗ്ലാന്‍സ ഫെയ്സ്ലിഫ്റ്റിന് കോസ്‌മെറ്റിക് ഫീച്ചര്‍ നവീകരണങ്ങള്‍ ഉണ്ടാകും.

Published

|

Last Updated

ന്യൂഡല്‍ഹി| ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയില്‍ നിന്ന് ആദ്യമായി ഇന്ത്യയില്‍ എത്തിയ റീബാഡ്ജ്ഡ് മോഡലാണ് ഗ്ലാന്‍സ. 2019 ജൂണിലാണ് ഹാച്ച്ബാക്ക് മോഡല്‍ ലൈനപ്പ് ജി, വി എന്നീ രണ്ട് ട്രിമ്മുകളില്‍ അവതരിപ്പിച്ചത്. സുസുക്കിയുടെ 1.2 ലിറ്റര്‍ കെ12എന്‍ ഡ്യുവല്‍ജെറ്റ് മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിനും 1.2 ലിറ്റര്‍ കെ12ബി പെട്രോള്‍ എഞ്ചിനുമായിട്ടാണ് ഇത് വരുന്നത്.

2022ന്റെ തുടക്കത്തില്‍ ഗ്ലാന്‍സയ്ക്ക് ഒരു മിഡ്-ലൈഫ് അപ്ഡേറ്റ് നല്‍കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ളതാണ്. വാഹനത്തിന് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ഒരു ഫെയ്സ്ലിഫ്റ്റ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2022 ടൊയോട്ട ഗ്ലാന്‍സ ഫെയ്സ്ലിഫ്റ്റിന് കോസ്‌മെറ്റിക് ഫീച്ചര്‍ നവീകരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ എഞ്ചിന്‍ സജ്ജീകരണം മാറ്റമില്ലാതെ തുടരും.

ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ ഒരേ അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് യൂണിറ്റുകള്‍ ഉള്‍പ്പെടും. ഗ്ലാന്‍സ കെ12ബി പെട്രോള്‍ മാനുവല്‍ ലിറ്ററിന് 21.01 കിലോമീറ്റര്‍ എആര്‍എഐ സര്‍ട്ടിഫൈഡ് മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം കെ12സി സ്മാര്‍ട്ട് ഹൈബ്രിഡ് മോഡല്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 23.83 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 19.56 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു. ഈ മൈലേജ് കണക്കുകള്‍ മാരുതി സുസുക്കി ബലേനോയ്ക്ക് സമാനമാണ്.

നിലവില്‍ ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ എക്‌സ് ഷോറൂം വില 7.49 ലക്ഷം മുതല്‍ 9.45 ലക്ഷം രൂപ വരെയാണ്. മോഡല്‍ ലൈനപ്പില്‍ ജി സിവിടി, വി സിവിടി എന്നിങ്ങനെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. ഇവയ്ക്ക് യഥാക്രമം 8.69 ലക്ഷം രൂപയും 9.45 ലക്ഷം രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്. 2022 ടൊയോട്ട ഗ്ലാന്‍സ ഫെയ്സ്ലിഫ്റ്റിന് ചെറിയ വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest