Connect with us

actress rape case

പീഡന കേസ്: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ദുബൈയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് വിജയ് ബാബു കടന്നതായും സംശയം

Published

|

Last Updated

കൊച്ചി നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നടപടി എടുത്തത്. ഇതോടെ ദുബൈയില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ വിസയും റദ്ദാകും. എന്നാല്‍ വിജയ് ബാബു ദുബൈയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടന്നാതായും പോലീസ് സംശയിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞ ശേഷം മാത്രം കേരളത്തില്‍ തിരിച്ചുവരാനാണ് വിജയ് ബാബുവിന്റെ നീക്കം.

കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശനിയായ യുവനടി പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ഫേസ് ബുക്ക് ലൈവില്‍ നടിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest