Connect with us

eid holiday

കേരളത്തിൽ നാളെ ഈദുല്‍ ഫിത്വര്‍ പൊതു അവധി

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

Published

|

Last Updated

തിരുവനന്തപുരം | ചൊവ്വാഴ്ച ഈദുല്‍ ഫിത്വര്‍ പൊതു അവധി ആയിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. കേരളത്തിലെ മുസ്ലിം വിശ്വാസികൾ ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് അവധി.

റമസാന്‍ 29 ആയ ഞായറാഴ്ച കേരളത്തിലൊരിടത്തും മാസപ്പിറ കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഖാസിമാര്‍ ഈദുല്‍ ഫിത്വര്‍ ചൊവ്വാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ച റമസാന്‍ 30ഉം ചൊവ്വാഴ്ച ശവ്വാല്‍ ഒന്നുമാണ്. അവധി കലണ്ടര്‍ പ്രകാരമുള്ള ഇന്നത്തെ ഈദുല്‍ ഫിത്വര്‍ പൊതുഅവധിക്ക് സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന്, ഈദുല്‍ ഫിത്വറിന് രണ്ട് ദിവസത്തെ പൊതു അവധി ലഭിക്കും.

സംസ്ഥാനത്തെ റേഷൻ കടകൾക്കും നാളെ അവധിയായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മെയ് മാസത്തെ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും.

Latest