Connect with us

Educational News

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്; സി ബി എസ് ഇ വിദ്യാർഥികൾ ആശങ്കയിൽ

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം |സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് ഒരുമണിവരെ അപേക്ഷകൾ സമർപ്പിക്കാം. തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.

അതേസമയം സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽ സി ബി എസ് ഇ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനകാര്യത്തിൽ ആശങ്ക തുടരുകയാണ്. തിയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

നേരത്തെ ഹർജി പരിഗണിച്ച കോടതി അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിർദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം.

Latest