Kerala
തൃക്കാക്കര മോര്‍ഫിങ് കേസ്; 'മല്ലു പ്രീമിയം'എന്ന ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ തേടി ടെലഗ്രാമിന് കത്തയച്ച് പോലീസ്
നാല് മാസം മുമ്പാണ് ഈ ഗ്രൂപ്പ് ആരംഭിച്ചത്.
കൊച്ചി| തൃക്കാക്കര മോര്‍ഫിങ് കേസില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’എന്ന ടെലിഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ തേടി ടെലിഗ്രാം അധികാരികള്‍ക്ക് കത്തയച്ച് തൃക്കാക്കര പോലീസ്. നാല് മാസം മുമ്പാണ് ഈ ഗ്രൂപ്പ് ആരംഭിച്ചത്. ഇതില്‍ സജീവമായിരുന്ന അംഗങ്ങളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം.
ഗ്രൂപ്പിലുണ്ടായിരുന്ന 12 അംഗങ്ങളും വിദേശ നമ്പറുകള്‍ ഉപയോഗിച്ചാണ് ഐ ഡികള്‍ നിര്‍മ്മിച്ചിരുന്നത്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഈ ഗ്രൂപ്പുകള്‍ ടെലിഗ്രാമില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
കേസിലെ രണ്ടാം പ്രതി സനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
Content Highlights:
Thrikkakara police contacted Telegram authorities to trace members of the Mallu Premium group in the morphing case. The group had 12 active members using foreign numbers before disappearing post-investigation. Police will file a custody application tomorrow to question second accused Saneesh.




