Connect with us

National

ബ്രിക്സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നാളെ മുതല്‍ ലോക നേതാക്കള്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങും.

Published

|

Last Updated

ന്യൂഡല്‍ഹി| സംഘര്‍ഷത്തിനല്ല സഹകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പ്രതികണം. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഷി ജിന്‍പിങ് ശനിയാഴ്ച ഡല്‍ഹിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നാളെ മുതല്‍ ലോക നേതാക്കള്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങും. ഇറാന്‍, യുഎഇ, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. മെയ് മാസം ഡല്‍ഹിയില്‍ ചേര്‍ന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ യുഎഇക്കും ഇറാനുമിടയിലെ നയതന്ത്ര വിടവ് നികത്താന്‍ കഴിഞ്ഞിരുന്നില്ല.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനും ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനും നാളെ ഡല്‍ഹിയിലെത്തും.

Content Highlights: Prime Minister Narendra Modi emphasized that global priority should be cooperation rather than conflict during his address at the International Space Summit. Chinese President Xi Jinping and Russian President Vladimir Putin are set to reach New Delhi for the BRICS Summit. World leaders including heads of state from Iran, UAE, and Saudi Arabia will participate in the summit.

 

---- facebook comment plugin here -----

Latest