Kerala
റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ കത്ത് മുഖവിലക്കെടുക്കുന്നില്ല; ഇഡി
ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നെങ്കില്‍ ഹസന്‍ വാരിസ് പോലീസിനെ സമീപിക്കേണ്ടതായിരുന്നുവെന്നും ഇഡി
കൊച്ചി|മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ പരാതി പിന്‍വലിക്കല്‍ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിത്. നിയമപരമായ രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടന്നത്. ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നെങ്കില്‍ ഹസന്‍ വാരിസ് പോലീസിനെ സമീപിക്കേണ്ടതായിരുന്നുവെന്നും ഇഡി വ്യക്തമാക്കി.
കോടതിയില്‍ കേസ് വരുമ്പോള്‍ മുമ്പ് നല്‍കിയ മൊഴി പിന്‍വലിച്ചെന്ന് കാണിക്കാന്‍ പലരും ഇത്തരം സത്യവാങ്മൂലം നല്‍കാറുണ്ട്. ഇഡിക്ക് ഒപ്പിട്ട് നല്‍കുന്ന മൊഴിക്ക് തെളിവ് മൂല്യമുണ്ട്. ഇത് പിന്‍വലിക്കാനുള്ള അവകാശം മൊഴി നല്‍കുന്നയാള്‍ക്കുണ്ടെങ്കിലും ഇഡിക്ക് നേരിട്ട് മൊഴി പിന്‍വലിക്കാന്‍ കഴിയില്ല. മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് ഇഡി കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന് സുഹൃത്ത് ഹസന്‍ വാരിസ് പറഞ്ഞിരുന്നു. ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ വാരിസ് സത്യവാങ് മൂലം നല്‍കി. തന്റെ മകളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൊഴി നല്‍കിയതെന്ന് ഹസന്‍ വാരിസ് സത്യവാങ്മൂലത്തില്‍ പറയുന്നു.
Content Highlights:
The Enforcement Directorate rejected Hassan Waris’s statement retraction affidavit in the PA Muhammad Riyas case, calling it an escape tactic. ED affirmed that legal interrogation occurred and signed statements hold evidentiary value, which will be submitted directly to court for evaluation.



