Connect with us

Kerala

തിരുവനന്തപുരത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം

അന്‍പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മരപ്പാലത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. മെത്ത, ചൂരല്‍ തുടങ്ങിയ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. രണ്ടാഴ്ച മുമ്പ് ജോയ് ഫര്‍ണിച്ചര്‍ എന്ന കടയില്‍ തീപിടിത്തമുണ്ടാകുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

അന്ന് ബാക്കിവന്ന സാധനങ്ങളാണ് ഗോഡൗണിലേക്ക് മാറ്റിയത്. അന്‍പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. ഫയര്‍ഫോഴ്‌സ് സംഘം തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Content Highlights: A massive fire broke out at a furniture shop godown in Marappalam, Thiruvananthapuram, around afternoon. Stored mattresses and cane furniture were destroyed, leading to estimated losses of around Rs 50 lakh. Fire force personnel are actively carrying out operations to extinguish the flames.

---- facebook comment plugin here -----

Latest