Connect with us

UAE

യു എ ഇ ലോകത്തെ ഏറ്റവും മികച്ച രാജ്യമാകണം: ശൈഖ് മുഹമ്മദ്

പുതിയ സർക്കാർ പ്രവർത്തന സീസണിന് തുടക്കം

Published

|

Last Updated

അബൂദബി|യു എ ഇയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി കാണുക എന്നതാണ് തന്റെ പ്രധാന ആഗ്രഹമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വ്യക്തമാക്കി. ഫെഡറൽ സർക്കാറിന്റെ പുതിയ പ്രവർത്തന സീസണിന്റെ തുടക്കത്തിൽ തന്റെ ടീമിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.”ഓരോ സർക്കാർ സീസണിന്റെയും തുടക്കത്തിൽ ടീമിനെ നേരിൽ കണ്ടുകൊണ്ടാണ് ഞാൻ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്.

ദൈവാനുഗ്രഹത്തോടെ, നവീകരിച്ച ആത്മവിശ്വാസത്തോടും ശക്തമായ ദൃഢനിശ്ചയത്തോടും രാഷ്ട്രത്തിന് അർഹമായ വലിയ അഭിലാഷങ്ങളോടും കൂടി ഞങ്ങൾ പുതിയൊരു സീസൺ ആരംഭിക്കുകയാണ്. യു എ ഇ സർക്കാറിനെ ലോകത്തിലെ ഏറ്റവും മികച്ച സർക്കാറാക്കി മാറ്റണമെന്നാണ് എന്റെ ടീമിനോട് ആവശ്യപ്പെടാനുള്ളത്. വരാനിരിക്കുന്ന ഘട്ടം ഇതിലും മികച്ചതായിരിക്കും.’ ശൈഖ് മുഹമ്മദ് തന്റെ എക്‌സ് കുറിപ്പിൽ വ്യക്തമാക്കി.

വരുംകാലത്തേക്കുള്ള കൃത്യമായ ദിശാബോധവും മുൻഗണനകളും നിശ്ചയിച്ചാണ് പുതിയ ഭരണവർഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സർക്കാർ സേവനങ്ങളിൽ കൃത്രിമബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും വ്യാപകമായി ഉൾപ്പെടുത്തുന്നതിനും ഭരണരംഗത്ത് തീരുമാനങ്ങളെടുക്കുന്നതിലെ കാര്യക്ഷമതയും വേഗതയും വർധിപ്പിക്കുന്നതിനും വലിയ പ്രാധാന്യമാണ് നൽകുന്നത്.

വികസനക്കുതിപ്പിൽ രാജ്യം ഒരിടത്തും പിന്നോട്ടുപോകില്ലെന്നും യു എ ഇയുടെ മുന്നേറ്റം തുടരുമെന്നും ഈ മാസം ആദ്യം ചേർന്ന മന്ത്രിസഭാ യോഗത്തിലും ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

Content Highlights:
Sheikh Mohammed Bin Rashid Al Maktoum announced his goal to make the UAE the world’s best country. Addressing his team at the start of the new government season, he emphasized integrating AI and digital technology into governance to boost efficiency and drive growth.

 

Latest