Connect with us

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ ക്രമക്കേട്; രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി ലീഗല്‍ മെട്രോളജി വകുപ്പ്

പോപ്പ് കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫെറ്റീരിയയിലെ വൃത്തിഹീനമായ അവസ്ഥ ചൂണ്ടിക്കാട്ടിയുമാണ് നോട്ടീസ് നല്‍കിയത്.

Published

|

Last Updated

കൊല്ലം| മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ വ്യാപക ക്രമക്കേടില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി ലീഗല്‍ മെട്രോളജി വകുപ്പ്. ഇവരില്‍ നിന്ന് പിഴ ഈടാക്കും. പോപ്പ് കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫെറ്റീരിയയിലെ വൃത്തിഹീനമായ അവസ്ഥ ചൂണ്ടിക്കാട്ടിയുമാണ് നോട്ടീസ് നല്‍കിയത്.

തിയേറ്ററിലെ കഫറ്റീരിയയില്‍ നിന്ന് മൂന്ന് ദിവസം പഴകിയ പാല്‍ പിടിച്ചെടുത്തു. ഐസ്‌ക്രീമുകള്‍ അടക്കമുള്ള ഭക്ഷ്യ സാധനങ്ങള്‍ തുറന്നിട്ടതിനാല്‍ ഇതില്‍ മുടിയും പ്രാണികളുമടക്കം വീണ നിലയിലായിരുന്നു. സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു.

വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംയുക്ത സംഘമായാണ് നിലവില്‍ തിയേറ്ററുകളില്‍ പരിശോധന നടത്തിയത്.

Content Highlights:
Legal Metrology Department issued notices and fines to two multiplexes for billing irregularities and unhygienic food. Raids revealed unweighed popcorn and three-day-old milk in cafeterias. Joint inspections with Civil Supplies officers led to formal cases registered against violations.

---- facebook comment plugin here -----

Latest