Connect with us

Kerala

കെ എം എസ് സി എല്‍ ക്വാളിറ്റി കണ്ട്രോള്‍ വിഭാഗം നിര്‍ത്തലാക്കി, ചുമതല ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്; മന്ത്രി കെ മുരളീധരന്‍

കെഎംഎസ്‌സിഎല്‍ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നുകള്‍ ഉള്‍പ്പെടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം|കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (കെ എം എസ് സി എല്‍) ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നിര്‍ത്തലാക്കി. ആരോഗ്യ മന്ത്രി കെ. മുരളീധരനാണ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കിയത്. കെഎംഎസ്‌സിഎല്‍ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നുകള്‍ ഉള്‍പ്പെടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

അതേസമയം, മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് നല്‍കി. പരിശോധനയ്ക്കായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ കുറവുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കെഎംഎസ്‌സിഎല്‍ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ ചില മരുന്നുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. മരുന്നിന്റെ നിലവാരം അവരുടെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് പരിശോധിച്ചിരുന്നത്.

Content Highlights:
The Kerala Health Department has decided to abolish the quality control wing of KMSCL following reports of low quality medicines being distributed. The responsibility of ensuring drug quality has been transferred to the Drugs Control Department, which will recruit temporary staff for testing.

 

---- facebook comment plugin here -----

Latest