Connect with us

Kerala

തൃക്കാക്കര മോര്‍ഫിംഗ് കേസ്; പ്രതികളുടെ ബാങ്ക്‌ അക്ക‍ൗണ്ടുകൾ മരവിപ്പിച്ചു

ഇവര്‍ അശ്ലീല വീഡിയോകള്‍ വിറ്റ്  പണം വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി

Published

|

Last Updated

കൊച്ചി| തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. തൃക്കാക്കര ഭാരതമാത കോളജിലെ വിദ്യാര്‍ഥി എസ് ശ്രീഹരി, മാവേലിക്കര ഐ എച്ച് ആര്‍ ഡി കോളജിലെ വിദ്യാര്‍ഥി സനീഷ് എന്നിവരുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇവര്‍ അശ്ലീല വീഡിയോകള്‍ വിറ്റ്  പണം വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ‘മല്ലു പ്രീമിയം’ എന്ന പെയ്ഡ് ഗ്രൂപ്പ് വഴി സനീഷാണ് വിറ്റിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഈ ഗ്രൂപ്പുകള്‍ ടെലിഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായി.

ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികള്‍ ബന്ധുക്കളുടെയുള്‍പ്പെടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സനീഷിനെ സംസ്ഥാനത്തെ സമാനമായ മറ്റു മോര്‍ഫിംഗ് കേസുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

Content Highlights:
Kerala Police ordered to freeze bank accounts of accused Srihari and Saneesh in Thrikkakara morphing case. Investigation revealed they sold morphed videos via paid Telegram group ‘Mallu Premium’. Authorities are recovering deleted channels while probing similar morphing crimes across state.

Latest