Kerala
വൈദ്യുതി നിയന്ത്രണം കെഎസ്ഇബി വിത് യു ആപ്പിലൂടെ മുന്‍കൂട്ടി അറിയാം; നാളെ ഉച്ചയോടെ നിലവില്‍ വരും
വൈദ്യുതി പോകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് വരെ ഉപഭോക്താവിന് അറിയാനുള്ള സംവിധാനമാണിത്.
തിരുവനന്തപുരം|സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഇനി മുന്‍കൂട്ടി അറിയാം. കെഎസ്ഇബിയുടെ വിത് യു എന്ന ആപ്പിലൂടെയാണ് വൈദ്യുതി നിയന്ത്രണം അറിയാന്‍ സാധിക്കുക. സംസ്ഥാനത്ത് മുഴുവന്‍ നാളെ ഉച്ചയോടെ ഈ സംവിധാനം നിലവില്‍ വരും.
വൈദ്യുതി പോകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് വരെ ഉപഭോക്താവിന് അറിയാനുള്ള സംവിധാനമാണിത്. ഈ ആപ്പിനെ ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിരുന്നു. ഒ എം എസില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുക. തിരുവനന്തപുരം ജില്ലയിലെ പരീക്ഷണം വിജയകരമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights:
Kerala State Electricity Board introduces scheduled power outage alerts through its With You app starting tomorrow afternoon. The system integrated with Outage Management System will notify consumers up to 1.5 hours prior to power cuts. Trial runs conducted in Thiruvananthapuram were successful.




