Kerala
തിമിര ശസ്ത്രക്രിയക്കിടെ ലെന്‍സ് കണ്ണിന്റെ ഉള്ളിലേക്ക് ആഴ്ന്നു പോയി; ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രില്‍ ചികിത്സാ പിഴവെന്ന് പരാതി
തെറ്റ് തിരിച്ചറിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞുവെന്ന് കുടുംബം ആരോപിച്ചു.
ആലപ്പുഴ| ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രില്‍ ചികിത്സാ പിഴവെന്ന് പരാതി. തിമിര ശസ്ത്രക്രിയക്കിടെ ലെന്‍സ് കണ്ണിന്റെ ഉള്ളിലേക്ക് ആഴ്ന്നു പോയെന്നാണ് പരാതി. ആറാട്ടുപുഴ സ്വദേശിനി ലത (67)ക്കാണ് ആശുപത്രിയില്‍ നിന്ന് ദുരനുഭവമുണ്ടായത്. ലതയുടെ കുടുംബമാണ് പരാതി നല്‍കിയത്.
ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടും ഇക്കാര്യം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്ന് പരാതില്‍ പറയുന്നു. തെറ്റ് തിരിച്ചറിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞുവെന്ന് കുടുംബം ആരോപിച്ചു.
Content Highlights:
Medical negligence alleged at Alappuzha Medical College during cataract surgery of 67-year-old Latha. The family complains that the lens slipped inside the eye during operation. Relatives accuse hospital authorities of concealing the serious error and abandoning the patient without support.




