Kerala
വീട്ടില്‍ സൂക്ഷിച്ച 40 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്
 
		
      																					
              
              
            കോട്ടക്കല്‍ | വീട്ടില്‍ സൂക്ഷിച്ച 40 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. കോഴിച്ചെന വാളക്കുളം ലക്കടിപറമ്പില്‍ ഹൗസില്‍ സൈതലവി, കോഴിച്ചെന പെരുങ്ങോടന്‍ ഹൗസില്‍ കബീര്‍ ,എടരിക്കോട് പാലച്ചിറമാട് കരിമ്പില്‍ ഹൗസില്‍ മുഹമ്മദാലി എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പ്രതി സൈതലവിക്കെതിരെ നേരത്തെ കഞ്ചാവ് ,പോക്‌സോ മോഷണം അടക്കമുള്ള കേസുകളുണ്ട്. ഇന്‍സ്‌പെക്ടര്‍ അശ്വത് എസ് കാരാണ്മയിലിന്റെ നേതൃത്വത്തിലുള്ള എട്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും മലപ്പുറം കോടതിയില്‍ ഹാജരാക്കും.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

