Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യഹരജിയില്‍ നാളെ വിധി പറയും

ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹരജിയിലാണ് വിധി പറയുക.

Published

|

Last Updated

കൊല്ലം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ നാളെ വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹരജിയിലാണ് വിധി പറയുക. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസില്‍ കൂടി ജാമ്യം ലഭിക്കുന്നതോടെ പത്മകുമാര്‍ ജയില്‍ മോചിതനാകും. കേസിലെ ഏഴ് പ്രതികള്‍ ഇതിനോടകം ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടുണ്ട്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ഇഡി ഇന്ന് ചോദ്യം ചെയ്തുവരികയാണ്. കൊച്ചി ഇഡി ഓഫീസില്‍ രാവിലെ പത്ത് മണിയോടെ വാസു ഹാജരായി. എസ് ഐ ടി അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ വാസുവിന് സ്വഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ശബരിമല തന്ത്രിക്കും ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.

 

 

Latest