National
പട്ടത്തിന്റെ നൂല്‍ കുരുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞു; സൂറത്തില്‍ ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
നഗരം ചുറ്റാനായി ഇറങ്ങിയതായിരുന്നു റെഹാനും കുടുംബവും.
സൂറത്ത് | ഗുജറാത്തിലെ സൂറത്തില്‍ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ ഒരുകുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. സൂറത്തിലെ സൈദ്പുര സ്വദേശിയായ റെഹാന്‍ ഷെയ്ഖ് (35), ഭാര്യ രഹന (30), മകള്‍ അലീഷ എന്നിവരാണ് മരിച്ചത്. ചന്ദ്രശേഖര്‍ ആസാദ് ഫ്‌ലൈഓവറിലാണ് സംഭവം.
നഗരം ചുറ്റാനായി ഇറങ്ങിയതായിരുന്നു റെഹാനും കുടുംബവും. ഫ്‌ലൈഓവറിന് മുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ പെട്ടെന്ന് പട്ടത്തിന്റെ നൂല്‍ റെഹാന്റെ കഴുത്തില്‍ ചുറ്റുകയായിരുന്നു. റെഹാന്‍ ഒരു കൈ ഉപയോഗിച്ച് നൂല്‍ ഊരിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് സ്‌കൂട്ടര്‍ ഏകദേശം 70 അടി താഴ്ചയിലേക്ക് മറിഞ്ഞു. റെഹാനും മകള്‍ അലീഷയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ വീണ രഹനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



