Kerala
ഇറക്കിവിട്ട സ്ഥലത്തേക്ക് എന്തിന് പോകണം?; നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടും: ജോസ് കെ മാണി
ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളില്‍ കേരള കോണ്‍ഗ്രസ് എം വേറിട്ട നിലപാട് എടുത്തു.
കോട്ടയം | നിയമസഭ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഇറക്കിവിട്ട സ്ഥലത്തേക്ക് എന്തിന് വീണ്ടും പോകണമെന്നും അന്ന് സംരക്ഷിച്ചത് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മധ്യമേഖല ജാഥ താന്‍ തന്നെ നയിക്കുമെന്നും കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ജോസ് കെ മാണി പറഞ്ഞു
ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളില്‍ കേരള കോണ്‍ഗ്രസ് എം വേറിട്ട നിലപാട് എടുത്തു. ചില കാര്യങ്ങളില്‍ പ്രതിപക്ഷത്തെക്കാള്‍ കൂടുതല്‍ എതിര്‍പ്പ് ഉയര്‍ത്തി.
വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടത് കേരള കോണ്‍ഗ്രസാണ്. മുനന്പം വിഷയത്തിലും ആദ്യം ഇടപെട്ടത് കേരള കോണ്‍ഗ്രസ് എം ആണെന്നും ജോസ് പറഞ്ഞു.





