Connect with us

Kerala

ഒന്‍പതാം ക്ലാസുകാരിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷം; പ്രകോപനമായത് സംഭവം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞത്

ബലാത്സംഗത്തിന് ശേഷം വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി.

Published

|

Last Updated

മലപ്പുറം |  കരുവാരക്കുണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ഇരയാക്കിയ ശേഷമെന്ന് പ്രതി. ബലാത്സംഗത്തിന് ശേഷം വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി.

റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുന്ന കുറ്റിക്കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും, പീഡന വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പതിനാറുകാരന്‍ പോലീസില്‍ മൊഴി നല്‍കിയത്. കൈയും കാലും കൂട്ടിക്കെട്ടിയ ശേഷമായിരുന്നു പീഡനം. വിദ്യാര്‍ഥിനി പഠിക്കുന്ന ഇതേ സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പ്രതി. പതിനാറുകാരന്‍ ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങള്‍ പുറത്തവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്ന് 11 മണിയോടെയാണ് വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയില്‍ റെയില്‍വേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറവേറ്റ പാടുകളുണ്ടായിരുന്നു.

പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് മാതാവ് പരാതി നല്‍കിയിരുന്നതായും തുടര്‍ന്ന് ആണ്‍ സുഹൃത്തിനെ പോലീസ് താക്കീത് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ വൈകിട്ട് ഇരുവരും വാണിയമ്പലത്ത് വാഹനത്തില്‍ എത്തിയതാണെന്നാണ് പോലീസ് കരുതുന്നത്. ട്രെയിന്‍ ഇറങ്ങി പുള്ളിപ്പാടത്ത് എത്തിയതാണോ എന്നും പരിശോധിക്കുന്നു. കസ്റ്റഡിയിലുള്ള ആണ്‍ സുഹൃത്തിന് പുറമേ മറ്റാര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

 

Latest