Connect with us

Kerala

ആറ്റുകാല്‍ പൊങ്കാല: എസ് എം വി സ്‌കൂളില്‍ അനധികൃതമായി പാര്‍ക്കിങ് ഫീസ് പിരിച്ചതില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ കോമ്പൗണ്ടുകള്‍ പാര്‍ക്കിങിനായി ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തില്‍ പിരിവ് നടത്താന്‍ പി ടി എക്ക് യാതൊരു അധികാരവും ഇല്ല.

Published

|

Last Updated

തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലക്കിടെ എസ് എം വി സ്‌കൂളില്‍ അനധികൃതമായി പാര്‍ക്കിങ് ഫീസ് പിരിച്ചതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കോമ്പൗണ്ടുകള്‍ പാര്‍ക്കിങിനായി ഉപയോഗിക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ പിരിവ് നടത്താന്‍ പി ടി എക്ക് യാതൊരു അധികാരവും ഇല്ല. സംഭവത്തില്‍ കര്‍ശന നടപടിക്ക് സ്‌കൂള്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊങ്കാല സമയത്ത് സ്‌കൂള്‍ പരിസരത്ത് തട്ടുകട പ്രവര്‍ത്തിച്ചുവെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യവും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചുവെന്നും വി ശിവന്‍കുട്ടി അഭിനന്ദിച്ചു. ജീവനക്കാരടക്കം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊങ്കാലക്കെത്തിയ ഭക്തരില്‍ നിന്ന് പാര്‍ക്കിങിനായി വന്‍ തുക ഈടാക്കിയ എസ് എം വി സ്‌കൂള്‍ പി ടി എ പ്രസിഡന്റിനെയും ഭാരവാഹിയെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

 

Latest