Connect with us

National

ഒഡീഷയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു.

Published

|

Last Updated

കളഹണ്ടി| ഒഡീഷയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കളഹണ്ടിയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു.

മദന്‍പൂര്‍-രാംപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ പൊലീസുകാരന്‍ ബൊലാംഗീറിലെ ഭീമാ ഭോയ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഛത്തീസ്ഗഡില്‍ അടുത്തിടെ 10 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 11 പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.

Latest