Connect with us

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍; ഷൂസിൽ ഒളിപ്പിച്ച മൂന്ന് കിലോ കഞ്ചാവ് പിടികൂടി

ഒരു വാട്ടര്‍ ഫ്‌ലാസ്‌കിനുള്ളിലും കഞ്ചാവ് നിറച്ച നിലയില്‍ കണ്ടെത്തി.

Published

|

Last Updated

എറണാകുളം| എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ആര്‍ പി എഫും റെയില്‍വേ പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

പ്ലാറ്റ്ഫോം നമ്പര്‍ ആറിന് വടക്കുഭാഗത്തുള്ള മേല്‍പ്പാലത്തിന് അടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാല് ജോടി ഷൂസുകളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

സി പി ഡി എസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് ഷൂസിനുള്ളിലെ സോക്‌സിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

കൂടാതെ ഒരു വാട്ടര്‍ ഫ്‌ലാസ്‌കിനുള്ളിലും കഞ്ചാവ് നിറച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ എറണാകുളം റെയില്‍വേ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. ബാലന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Content Highlights:
The RPF and Railway Police seized three kilograms of cannabis during a joint inspection at Ernakulam South Railway Station. The contraband was found hidden inside socks within four pairs of shoes and a water flask abandoned under a footbridge near platform six. Ernakulam Railway Police Circle Inspector Balan has registered a case and initiated a detailed investigation into the incident.

Latest