Connect with us

National

യു പിയിൽ നാലുനില കെട്ടിടം തകർന്നുവീണ് മൂന്ന് മരണം

കെട്ടിടത്തിൽ താമസക്കാരായ നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

Published

|

Last Updated

ലക്‌നൗ | ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി മരണം. മൂന്ന് പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. എട്ട് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.

തകര്‍ന്നു കിടക്കുന്ന കെട്ടിടത്തിനുള്ളില്‍ നാല് കുടുംബങ്ങളെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഴക്കം ചെന്ന കെട്ടിടങ്ങള്‍ ധാരാളമുള്ള ഹസ്‌റത്ത് ഗഞ്ചിലാണ് സംഭവം.

ഇന്ന് രാവിലെ വടക്കേ ഇന്ത്യയില്‍ പലയിടത്തും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് പഴക്കം ചെന്ന കെട്ടിടങ്ങള്‍ക്കുണ്ടായ ബലക്ഷയമാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നുണ്ട്.

ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് സംഭവസ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. സംസ്ഥാന- ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Latest