National
ഹിന്ദു, സിഖ്, ബുദ്ധ മതം ഒഴികെയുള്ള മതത്തിലേക്ക് മാറുന്നവരെ പട്ടികജാതിക്കാരായി പരിഗണിക്കാനാകില്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി
മറ്റേതെങ്കിലും മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതോടെ പട്ടികജാതി പദവി നഷ്ടമാകും.
ന്യൂഡല്‍ഹി | ഹിന്ദു, സിഖ്, ബുദ്ധ മതം ഒഴികെയുള്ള മതത്തിലേക്ക് മാറുന്നവരെ പട്ടികജാതിക്കാരായി പരിഗണിക്കാനാകില്ലെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. മേല്‍പ്പറഞ്ഞവ ഒഴികെയുള്ള മറ്റേതെങ്കിലും മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതോടെ പട്ടികജാതി പദവി നഷ്ടമാകുമെന്ന് കോടതി വ്യക്തമാക്കി.
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വ്യക്തിക്ക് പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് ചിന്താട്ട ആനന്ദ് എന്ന പാസ്റ്ററുടെ ഹരജിയില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ചിന്താട്ട ആനന്ദ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
ആന്ധ്ര ഹൈക്കോടതിയുടെ ഉത്തരവ് പരമോന്നത കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസുമാരായ പി കെ മിശ്ര, എന്‍ വി അഞ്ജരിയ എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്.




