Connect with us

Kerala

ആത്മവിശ്വാസത്തോടെയും അക്ഷരസ്ഫുടതയോടും പച്ചക്കള്ളം പറയുന്ന ആളാണ് തോമസ് ഐസക്: പിസി വിഷ്ണുനാഥ് എംഎല്‍എ

600 രൂപ ആയിരുന്ന പെന്‍ഷന്‍ 1600 ആക്കിയത് ഐസക്കാണ് എന്നുള്ളത് പച്ചക്കള്ളമാണ്

Published

|

Last Updated

ആറന്മുള |  യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ ആറന്മുള ബ്ലോക്ക് പര്യടനം ആലുംതറ കോളനിയില്‍ നിന്നും ആരംഭിച്ചു. പര്യടനം എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസത്തോടെയും അക്ഷരസ്ഫുടതയോടും പച്ചക്കള്ളം പറയുന്ന ആളാണ് തോമസ് ഐസക് എന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കാലത്ത് പെന്‍ഷന്‍ 18 മാസം കുടിശ്ശിക വന്നിട്ടില്ല എന്നും പോസ്റ്റോഫീസ് വിതരണത്തില്‍ നിന്നും ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മോഡിലേക്ക് മാറിയപ്പോള്‍ ഉള്ള മൂന്നുമാസത്തെ കാലയളവിലയാണ് തടസ്സപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

600 രൂപ ആയിരുന്ന പെന്‍ഷന്‍ 1600 ആക്കിയത് ഐസക്കാണ് എന്നുള്ളത് പച്ചക്കള്ളമാണ് എന്ന് പിസി വിഷ്ണുനാഥ് വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് രണ്ടും മൂന്നും പെന്‍ഷന്‍ കിട്ടിക്കൊണ്ടിരുന്ന ആളുകള്‍ക്ക് വിവിധ സലാബുകളില്‍ ആണ് തുക കിട്ടിക്കൊണ്ടിരുന്നത് അത് മുടക്കി ഒറ്റ പെന്‍ഷന്‍ ആക്കിയ ആളാണ് തോമസ് ഐസക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് സര്‍ക്കാരുകളുടെയും ജനദ്രോഹം നടപടികള്‍ക്ക് തക്കതായ മറുപടി നല്‍കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പറഞ്ഞു. ബിജെപിയെ പോലെ തന്നെ കള്ള പ്രചരണങ്ങളുടെ കൂടാരമാണ് സിപിഎം അഴിച്ചുവിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല നന്ദി പറഞ്ഞു.

 

---- facebook comment plugin here -----

Latest