Connect with us

Kerala

തിരുവനന്തപുരത്ത് കാണാതായ 17കാരനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍; രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

ഇന്‍സ്റ്റഗ്രാമില്‍ ഒരു കോള്‍ വന്നതിന് ശേഷമാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് അറിയുന്നത്.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരത്ത് ശ്രീകാര്യം സംഗീത് നഗറില്‍ നിന്നും കാണാതായ 17 കാരനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടതെതി. ശ്രീകാര്യം സംഗീത് നഗറില്‍ നിന്നും കാണാതായ അഭിറാമിനെയാണ് കൊന്ന് കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്

ഇന്നലെ വൈകീട്ട് മുതല്‍ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ തുടരുന്നതിനിടെയാണ് പാങ്ങപ്പാറയില്‍ മൃതദേഹം കണ്ടെത്തിയത്.

വിദ്യാര്‍ഥിയെ കൊലപ്പെടുത്തി ചാക്കിലാക്കി മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോള്‍ വന്നതിന് ശേഷമാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് അറിയുന്നത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നു എന്നു പറഞ്ഞാണ് കുട്ടി പോയതെന്ന് പിതാവ് പറയുന്നു. പിന്നീട് ഫോണില്‍ വിളിച്ച് വൈകാതെ എത്തുമെന്നും അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫായി. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു

വൈകിട്ടോടെ പ്രതികളിലൊരാള്‍ മറ്റൊരു സുഹൃത്തിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയതായാണ് വിവരം. ഈ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlights:A 17-year-old boy named Abhiram who went missing from Sreekaryam Sangeeth Nagar in Thiruvananthapuram was found murdered inside a sack hanging from a tree in Pangappara. Police detained two of his friends including a minor after one disclosed the crime to a friend. Further investigation is underway by Kazhakoottam police

---- facebook comment plugin here -----

Latest