Connect with us

Kerala

ആദിവാസി യുവാവിനെ പോലീസ് മര്‍ദിച്ച സംഭവം; ഈരാറ്റുപേട്ടയില്‍ ആഭ്യന്തരമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം

പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Published

|

Last Updated

ഈരാറ്റുപേട്ട| ഈരാറ്റുപേട്ടയില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പൂഞ്ഞാറില്‍ ആദിവാസി യുവാവിനെ പോലീസ് മര്‍ദിച്ചതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.

പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകരും സംഘത്തില്‍ ഉണ്ടായിരുന്നു.
പൂഞ്ഞാര്‍ എം.എല്‍.എ എം.ജെ സെബാസ്റ്റ്യന്റെ ഈരാറ്റുപേട്ടയിലെ ഓഫീസ് ഉദ്ഘാടനത്തിനായി മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. ചേന്നാട് കവലയില്‍ വച്ചാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്.

Content Highlights: DYFI and SFI activists demonstrated a black-flag protest against Home Minister Ramesh Chennithala at Eerattupetta. The protest was sparked by delayed police action regarding the assault of a tribal youth in Poonjar. Police subsequently arrested and removed the demonstrators from the location.

Latest