Connect with us

Kerala

കാലടി സര്‍വകലാശാല പ്രതിഷേധം: സസ്‌പെന്‍ഷനിലുള്ള 16 പേരില്‍ 12 പേരെ തിരിച്ചെടുക്കും; മാപ്പെഴുതി നല്‍കണം, പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുത്

ഇവര്‍ക്ക് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ നാളെ വരുന്ന കോടതി വിധിയിലാണ് തീരുമാനമാവുക

Published

|

Last Updated

കൊച്ചി |  കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത 16 പേരില്‍ 12 പേരെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. സസ്പെന്‍ഷനിലുള്ള ശ്യാംജിത്ത്, ശ്രദ്ധ, കെ വി അഭിജിത്, അര്‍ച്ചന എന്നിവരെ തിരിച്ചെടുക്കില്ല.സസ്പെന്‍ഷന്‍ ഉത്തരവ് ലംഘിച്ച് സര്‍വകലാശാല ക്യാമ്പസിനകത്ത് കയറി എന്ന കാരണത്താലാണ് ഇവര്‍ക്കെതിരായ നടപടി പിന്‍വലിക്കാത്തതെന്നാണ് വിശദീകരണം. നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ 12 പേരും സര്‍വകലാശാലയ്ക്ക് മാപ്പെഴുതി നല്‍കണമെന്ന നിബന്ധന സിന്‍ഡിക്കേറ്റ് മുന്നോട്ടു വെച്ചിട്ടുണ്ട്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് സത്യവാങ്മൂലവും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

എസ് എഫ് ഐ ഇന്ന് വൈകുന്നേരം നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ നാളെ വരുന്ന കോടതി വിധിയിലാണ് തീരുമാനമാവുക.കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തതിന്റെ പേരില്‍ 60 ദിവസത്തിലധികമായി സസ്പെന്‍ഷനില്‍ തുടരുന്നത്.

ആഗസ്ത് 13ന് നടത്തിയ സമരത്തിന്റെയും പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്നതടക്കമുള്ള ആരോപണങ്ങളാണ് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ നടപടിയിലേക്ക് നയിച്ചത്.

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നുവെങ്കിലും  സര്‍വകലാശാല ഇതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പരീക്ഷ എഴുതിക്കാന്‍ ആവശ്യമായ ഹാജര്‍ വിദ്യാര്‍ഥികള്‍ക്ക്  ഇല്ലെന്നാണ് സര്‍വകലാശാല കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

Content Highlights:The syndicate of Sree Sankaracharya University of Sanskrit in Kalady decided to reinstate 12 out of 16 suspended students. Four students remain suspended for violating orders by entering campus. Reinstatement is subject to an apology letter, while exam eligibility depends on High Court ruling

---- facebook comment plugin here -----

Latest