Kerala
വര്‍ക്കലയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
ഭര്‍ത്താവ് ഷാജനെ അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം | വര്‍ക്കല അയിരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. തറട്ട താഴെതൊടിയില്‍ വീട്ടില്‍ സുബിന ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജനെ അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് അറിയുന്നത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് ദാരുണമായ സംഭവം നടന്നത്.സുബിനയുടെ കഴുത്തിനാണ് വെട്ടേറ്റത്. ശരീരത്തില്‍ ആറോളം മുറിവുകള്‍ ഉള്ളതായാണ് വിവരം. സംഭവത്തിന് പിന്നാലെ ഷാജനെ അയിരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Content Highlights: A woman named Subina was hacked to death by her husband Shajan at their home in Varkala Ayiroor following a family dispute. The incident occurred around 3 PM today. Ayiroor police have taken Shajan into custody and initiated an investigation into the murder.



