Connect with us

Ongoing News

തിരുവനന്തപുരം പ്രസ് ക്ലബ് ഭരണ സമിതി അവിശ്വാസ പ്രമേയം നേരിടണം: കോടതി

കെടുകാര്യസ്ഥത, കൂട്ടുത്തരവാദിത്വമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി പ്രസ് ക്ലബ് അംഗങ്ങള്‍ മാര്‍ച്ച് നാലിനാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. അവിശ്വാസം പരിഗണിക്കാതെ പൊതുയോഗം നടത്തിയതിനെതിരെയാണ് അംഗങ്ങള്‍ കോടതിയെ സമീപിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | പ്രസ് ക്ലബ് ഭരണ സമിതിക്കെതിരെ അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ടാഴ്ചക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കോടതി ഉത്തരവ്. പ്രസ് ക്ലബ് അംഗങ്ങള്‍ അഡ്വ. കുലശേഖരം ബാലചന്ദ്രന്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ അഡീഷണല്‍ ജഡ്ജി എസ് രാധാകൃഷ്ണന്‍ ഈ ഉത്തരവിട്ടത്. അഴിമതി, കെടുകാര്യസ്ഥത, കൂട്ടുത്തരവാദിത്വമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി പ്രസ് ക്ലബ് അംഗങ്ങള്‍ മാര്‍ച്ച് നാലിനാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. അവിശ്വാസം പരിഗണിക്കാതെ പൊതുയോഗം നടത്തിയതിനെതിരെയാണ് അംഗങ്ങള്‍ കോടതിയെ സമീപിച്ചത്.

നിയമാവലി അനുശാസിക്കുന്ന നിലയില്‍ നല്‍കിയ നോട്ടീസ് പരിഗണിക്കാതെ മാര്‍ച്ച് 19 ന് ചേര്‍ന്ന പൊതുയോഗത്തിലും തുടര്‍ന്നുമെടുത്ത തീരുമാനങ്ങള്‍ കോടതി ഉത്തരവിന് വിധേയമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അവിശ്വാസം ചര്‍ച്ച ചെയ്യാതെ ഇനിയൊരു യോഗവും ചേരരുതെന്നും തീരുമാനങ്ങള്‍ എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.