Kerala
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ പോലീസുകാരന് ലഹരിമാഫിയയുടെ മര്‍ദനം
ഡ്യൂട്ടി കഴിഞ്ഞുപോകുന്ന സമയത്താണ് സിജുവിനു നേരെ ആക്രമണമുണ്ടായത്.

തിരുവനന്തപുരം | തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ പോലീസുകാരന് ലഹരിമാഫിയയുടെ മര്‍ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സിജു തോമസിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
ഡ്യൂട്ടി കഴിഞ്ഞുപോകുന്ന സമയത്താണ് സിജുവിനു നേരെ ആക്രമണമുണ്ടായത്. മര്‍ദനത്തെ തുടര്‍ന്ന് സിജുവിനെ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലഹരി മാഫിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.മര്‍ദനം നടന്ന സ്ഥലത്ത് സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല . ഇത് പ്രതികളെ പിടികൂടുന്നതില്‍ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ഹെല്‍മറ്റും വടിയും ഉപയോഗിച്ചാണ് സംഘം ക്രൂരമായി സിജുവിനെ മര്‍ദിച്ചത്.
---- facebook comment plugin here -----