Connect with us

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം: 16 പേര്‍ക്ക് പരുക്ക്‌

മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാ നാഥും ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍. സി പി എം, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ആയതോടെ പോലീസ് ഇടപെട്ടു. സംഘര്‍ഷത്തില്‍  മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാ നാഥും ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു. മേയര്‍ക്ക് കാലിനാണ് പരുക്കേറ്റത്.

കൗണ്‍സിലര്‍മാര്‍ക്കും ഒരു വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കും പരുക്കേറ്റു. 16 കൗണ്‍സിലര്‍മാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. തലയ്ക്ക് പരുക്കുപറ്റിയ സിപിഎം കൗണ്‍സിലറെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശിക്കാണ് പരുക്കേറ്റത്. ഇവരുടെ തലയില്‍ നാല് സ്റ്റിച്ചുണ്ട്. ജനാധിപത്യപരമായ സമരമാണ് നടന്നതെന്ന് കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ് പി ദീപക് പറഞ്ഞു.

Content Highlights:
A violent clash erupted in Thiruvananthapuram Corporation during an LDF protest demanding the resignation of BJP councillor R Sugathan. Several councillors including Mayor VV Rajesh and a woman police officer sustained injuries. At least 16 councillors sought treatment at the Medical College.

---- facebook comment plugin here -----

Latest