Kerala
കോഴിക്കോട് റോഡ് മുറിച്ചുകടക്കാന്‍ കത്തുനിന്ന സ്ത്രീ കാറിടിച്ച് മരിച്ചു
കാര്‍ യാത്രകരായ മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കോഴിക്കോട്| റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് മരിച്ചു. മൂരാട് താനാട്ട് മോളി (52) ആണ് മരിച്ചത്. കാര്‍ യാത്രകരായ മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 11.24 ഓടെയായിരുന്നു അപകടം. പാനൂരില്‍നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കാര്‍ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഡിവൈഡറില്‍ ഇടിച്ച് നില്‍കുകയായിരുന്നു.
കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റ കണ്ണൂര്‍ തെക്കെപാനൂര്‍ സ്വദേശികളായ ഷാഹില്‍ (18), അസിം (18), ബിലാല്‍ (17) എന്നിവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights:
A 52-year-old woman lost her life after being struck by a speeding car while waiting to cross the road near Moorad. The car subsequently crashed into a road divider, causing severe damage to the vehicle. Three youngsters travelling in the car sustained injuries and were rushed to a nearby hospital.





