Connect with us

local body election 2025

കുന്നുംപുറത്തെ ഈ സ്ഥാനാര്‍ഥികള്‍ക്ക് സവിശേഷതകളേറെ

യു ഡി എഫ് സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുന്നത് റസീനാ ഫിര്‍ദൗസും എല്‍ ഡി എഫ് സ്വതന്ത്രയായി മത്സരിക്കുന്നത് ജംഷീനാ ഇഖ്ബാലുമാണ്.

Published

|

Last Updated

തിരൂരങ്ങാടി | എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ(കുന്നുംപുറം) സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേകതകളേറെ. യു ഡി എഫ് സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുന്നത് റസീനാ ഫിര്‍ദൗസും എല്‍ ഡി എഫ് സ്വതന്ത്രയായി മത്സരിക്കുന്നത് ജംഷീനാ ഇഖ്ബാലുമാണ്.

റസീന കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. റസീനയുടെ ഭര്‍ത്താവ് യൂത്ത് കോണ്‍ഗ്രസ്സ് വേങ്ങര അസംബ്ലി മണ്ഡലം പ്രസിഡന്റാണ്. ഫിര്‍ദൗസാണ് വാര്‍ഡിലെ നിലവിലെ അംഗം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വിജയിച്ച യു ഡി എഫ് അംഗമായിരുന്ന പി കെ ഹനീഫയുടെ മരണത്തെ തുടര്‍ന്ന് 2022ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ഫിര്‍ദൗസ് പഞ്ചായത്ത് അംഗമാകുന്നത്. ഇപ്പോള്‍ ഈ വാര്‍ഡ് വനിതാ സംവരണ സീറ്റ് ആയതോടെ ഫിര്‍ദൗസിന്റെ ഭാര്യ റസീനക്ക് നറുക്ക് വീഴുകയായിരുന്നു.

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജം ഷീന നിലവില്‍ ഏഴാം വാര്‍ഡ് അംഗമാണ്. ജംഷീനയുടെ ഭര്‍ത്താവ് ഇഖ്ബാല്‍ 2010ല്‍ ഏഴാം വാര്‍ഡിലെ അംഗമായിരുന്നു.

---- facebook comment plugin here -----

Latest