Career Notification
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍; സ്‌കോളര്‍ സ്പാര്‍ക്ക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
എട്ടാം ക്ലാസുകാര്‍ക്ക് ശനിയാഴ്ച മുതല്‍ അപേക്ഷിക്കാം.
കോഴിക്കോട് | 2025-26 അധ്യയന വര്‍ഷം സ്‌കൂള്‍ തലത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠനം വരെയും മികവ് പുലര്‍ത്തുന്നവര്‍ക്ക് പി ജി തലം വരെയും സ്‌കോളര്‍ഷിപ്പും മെന്റെര്‍ഷിപ്പും നല്‍കും.
നവംബര്‍ 22 ന് ശനിയാഴ്ച ഉച്ചക്ക് ഒരുമണി മുതല്‍ www.safoundation.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഡിസംബര്‍ 15 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. കേരളത്തിലും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകളുണ്ടാകും. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന സ്ഥലങ്ങളില്‍ സെന്ററുകളും അനുവദിച്ചേക്കും. പുതിയ സെന്റുകള്‍ ലഭിക്കാന്‍ സ്‌കൂള്‍ മേലധികാരികള്‍ക്ക് ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്. അപേക്ഷാ സമയത്ത് തന്നെ പരീക്ഷാ സെന്റര്‍ സെലക്ട് ചെയ്യേണ്ടതും പരീക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കേണ്ടതുമാണ്.
രണ്ട് മണിക്കൂര്‍ നീളുന്ന ഒ എം ആര്‍ പരീക്ഷയാണ് ഉണ്ടാവുക. പരീക്ഷാ സിലബസ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും 8714786111, 8714786222 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.



