Kerala
'പാര്‍ട്ടിയെ ഒറ്റിയവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ താനും മത്സരിക്കും' ; കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് കൊലക്കേസ് പ്രതി നിഖില്‍ പൈലി
പൈനാവ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിഖില്‍ പൈലി
തൊടുപുഴ | ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി. പാര്‍ട്ടിയെ ഒറ്റിയവരെ സ്ഥാനാര്‍ഥിയാക്കിാല്‍ ഇടുക്കി പൈനാവ് ഡിവിഷനില്‍ മല്‍സരിക്കുമെന്നാണ് നിഖില്‍ ഫേസ്ബുക്കിലൂടെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോയി വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് നിഖില്‍ പൈലി രംഗത്തെത്തിയിരിക്കുന്നത്. പൈനാവ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിഖില്‍ പൈലി.
ഇടുക്കി ജില്ല പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ വാര്‍ഡില്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഞാനും മല്‍സരിക്കും. വാര്‍ഡില്‍ തോറ്റ ആളുകളെ ഇറക്കി സിപിഐഎമ്മുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കാന്‍ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസള്‍ട്ട് തന്നെ ഉണ്ടാകും- ഇതായിരുന്നു നിഖില്‍ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വളരെ വേഗം പ്രചരിച്ചതോടെ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്






