National
കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടാകരുത്: സ്റ്റാലിന്‍
ബി ജെ പിയെ പരാജയപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭിന്നതകള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി നില്‍ക്കണം.

ചെന്നൈ| കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടാകരുതെന്ന് ഡി എം കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍.
നരേന്ദ്ര മോദി വീണ്ടും പ്രധാന മന്ത്രിയാകുന്ന സ്ഥിതിയുണ്ടാകരുതെന്നും ഇത് പാര്‍ട്ടിയുടെ നിലപാടാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭിന്നതകള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും തന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----