Connect with us

National

എം പിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ മതേതരത്വവും, സോഷ്യലിസവും ഇല്ല; വിവാദം

കേന്ദ്രസര്‍ക്കാരിന്റെ തന്ത്രപരമായ നീക്കമാണിത്. ഇതിന് പിന്നിലെ ഉദ്ദേശം സംശയാസ്പദമാണ് . ഇക്കാര്യ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി |  ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ നീക്കം ചെയ്തതായി ആരോപണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പകര്‍പ്പുകളുടെ ആമുഖത്തില്‍ ‘സെക്യുലര്‍’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ ഇല്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തന്ത്രപരമായ നീക്കമാണിത്. ഇതിന് പിന്നിലെ ഉദ്ദേശം സംശയാസ്പദമാണ് . ഇക്കാര്യ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

 

അതേ സമയം, കോണ്‍ഗ്രസിന്റെ ആരോപണം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഒറിജിനല്‍ ഭരണഘടനയുടെ കോപ്പിയാണ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ പറഞ്ഞു. ഭരണഘടന രൂപീകരിച്ചപ്പോള്‍ ഇതുപോലെയായിരുന്നു. പിന്നീട് 42-ാം ഭേദഗതിയോടെയാണ് മാറ്റം വന്നത്. ഒറിജിനല്‍ ഭരണഘടനയുടെ കോപ്പികളാണ് നല്‍കിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു

 

Latest