Connect with us

karnataka congress

കര്‍ണാടകയില്‍ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയരുന്നു

കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃതര്‍ക്കം മറനീക്കി

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃതര്‍ക്കം മറനീക്കി പുറത്തേക്കു വരികയാണ്.

ഇതിന് മുമ്പ് കോണ്‍ഗ്രസിന് ഭരണം കിട്ടിയപ്പോള്‍ അഞ്ച് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ ഒന്നരവര്‍ഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി മുഖ്യമന്ത്രി മാറട്ടെയെന്നും ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാവട്ടെയെന്നുമുള്ള ആവശ്യം ശക്തിപ്പെടുകയാണ്.

ചന്നാഗിരി എം എല്‍ എ ബസവരാജു ശിവഗംഗ മുഖ്യമന്ത്രിമാറ്റ ആവശ്യവുമായി പരസ്യമായി രംഗത്തെത്തി. കൂടുതല്‍ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തില്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാര്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ മന്ത്രിമാര്‍ക്ക് ഉപമുഖ്യമന്ത്രിപദവി വേണമെന്ന ആവശ്യവുമായി ഏഴ് മന്ത്രിമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.

വൊക്കലിഗ വിഭാഗത്തില്‍പ്പെട്ട ഡി കെ ശിവകുമാര്‍ നിലവില്‍ ഉപമുഖ്യമന്ത്രിയാണ്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നും ഉപമുഖ്യമന്ത്രി വേണമെന്ന ആവശ്യവും ശക്തിപ്പെടുന്നു. ഏറ്റവുമൊടുവില്‍ ചേര്‍ന്ന കെ പി സി സി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായിട്ടുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടാനായിരുന്നു യോഗതീരുമാനം. ഇതിനിടെയാണ് ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവും ശക്തിപ്പെടുന്നത്.

---- facebook comment plugin here -----

Latest